സ്വിച് ബോര്ഡിനടുത് ചുവരിൽ ചാരി ഉറക്കം തൂങ്ങി നിൽക്കുന്ന ലൂക്ക്... ഒരു കയ്യിൽ പാൽ പാക്കറ്റും മറു കയ്യിൽ പത്രവും ഇരിപ്പുണ്ട്...ഉറക്കം തൂങ്ങി തല ഒരു സൈഡിലേക്ക് പോകുമ്പോൾ ആണ് കാളിങ് ബെൽ പ്രെസ്സ് ആവുന്നത്....
തന്റെ തല തട്ടി കാളിങ് ബെൽ മുഴങ്ങുന്നതോ അഭി വന്നു ഡോർ തുറന്നതോ ഒന്നും കക്ഷി അറിഞ്ഞിട്ടില്ല...
" ശവം... മനുഷ്യന് ഇവിടെ നേരെ ചൊവ്വേ കിടന്നിട്ട് ഉറക്കം വരുന്നില്ല... ഇതൊക്കെ എങ്ങനെ നിന്ന് ഉറങ്ങുന്നോ എന്തോ... "
അവന്റെ നിൽപ് കണ്ടതും അഭി മാനസിൽ ഓർത്തു...
" ടാ... "
വീണ്ടും തല സൈഡിലേക്ക് ചെരിഞ്ഞതും അവിടെ കൈ വെച്ച് തടഞ്ഞു കൊണ്ട് അവൻ ലൂക്കിനെ തട്ടി വിളിച്ചു...
" എന്താ... എന്താ.. പറ്റിയെ... "
അഭി തട്ടി വിളിക്കലാണ് ഉദ്ദേശിച്ചതെങ്കിലും കിട്ടിയ അടിയുടെ വേദനയിൽ ലൂക്ക് ഞെട്ടി കണ്ണ് തുറന്നു...
" ഓഹ്... നീയോ... നീയെന്താ ഇവിടെ... "
കണ്ണ് തുറന്നു നേരെ നോക്കിയതും കൂർപ്പിച്ചു നോക്കി നിൽക്കുന്ന അഭിയെ കണ്ട് അവൻ വൃത്തിക്ക് ഇളിച്ചു കാണിച്ചു...
" ഒരു പതിനാറടിയന്തരത്തിനു വന്നതാ... "
അഭി അവനെ നോക്കി പല്ലിറുമ്മി...
" ഓഹ്... വണ്ടർ ഫുൾ... ആരുടെയോ നിന്റെ പണിക്കര് അമ്മാവന്റെയാണോ... "
" അല്ലേടാ.... നിന്റെ അപ്പാപ്പൻ ലൂക്കോ മാമന്റെ.. "
" സോറി... നിങ്ങൾ വളരെ ലേറ്റ് ആയിപോയി... അപ്പാപ്പൻ രണ്ട് വർഷം മുന്നേ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി..."
ലൂക്ക് അവന്റെ മുന്നിൽ നിന്ന് കൈ രണ്ടും വിടർത്തി തല കുനിച്ചു കൊണ്ട് പറഞ്ഞു...
" രാവിലെ തന്നെ അപ്പാപ്പനെ വിളിച്ചു കളിക്കാതെ എവിടെയാ നിൽക്കുന്നതെന്ന് ചുറ്റും നോക്ക് നാറി.. "
അഭി അവന്റെ തലയ്ക്കിട്ട് കൊട്ടി കൊണ്ട് പറഞ്ഞു..
" ആഹ്... മൈ... മൈ... മൈ ഡിയർ ഫ്രണ്ടേ... "
ലൂക്ക് തലയും തിരുമ്മി ചുറ്റിനും നോക്കി..
" ഇത് നമ്മുടെ വീടല്ലേ... ആണല്ലോ... എന്താ പ്രശ്നം... "
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..
I CAN'T LOVE HIM..54
Start from the beginning