ദച്ചു :  എന്താ അച്ഛ അപ്പുറത്തെ ഫ്ലാറ്റിൽ നിന്നും സൗണ്ട് കേൾക്കുന്നേ

കൃഷ്ണൻ : അതോ അവിടെ പുതുതായി ആരോ താമസിക്കാൻ വരുന്നുണ്ടെന്ന  ആ വച്ച്മാൻ മൂർത്തി പറഞ്ഞെ. അപ്പൊ അത് വൃത്തി ആക്കുകയാവും.

ദച്ചു അതിനൊന്നു മൂളി മ്മ്.....

നിർമല : കൃഷ്ണേട്ട ദച്ചു വാ ഫുഡ്‌ കഴികാം.

അവർ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു.

കൃഷ്ണൻ :  ഇന്ന് ഞായറാഴ്ച  ആയിട്ട് എന്താ പ്ലാൻ ദച്ചു.

ദച്ചു : ചാരുവിന്റെ കൂടെ ചെറിയൊരു ഷോപ്പിംഗ് പിന്നെ വൈകുന്നേരം ഡാൻസ് ക്ലാസ്സിൽ പോണം. എന്തെ അച്ഛാ..

കൃഷ്ണൻ : ഇന്ന് വൈകുന്നേരം അച്ഛന് ഒരു റിസപ്ഷൻ ഉണ്ട്. ഞാനും അമ്മയും അവിടേക്ക് പോകും നീ വരുന്നുണ്ടോ..

ദച്ചു : ഞാൻ വരുന്നില്ല അച്ഛ. നിങ്ങൾ വരുന്ന വരെ ചാരുവിന്റെ കൂടെ നിന്നോളം.

കോളിങ്‌ ബെൽ അടിക്കുന്ന കേട്ട് നിമ്മി (നിർമല)പോയി വാതിൽ തുറന്നു.  ജിൻസും ടോപ്പും ഇട്ട ഒരു പെൺ കുട്ടി അകത്തേക്ക്  കടന്ന് വന്നു.

ഡീ...  ഇതുവരെ കഴിഞ്ഞില്ലേ ഞാൻ നിന്നോട് പറഞ്ഞതല്ലേ..

ദച്ചു : എന്റെ ചാരു നീ ചൂടാവല്ലേ ഇപ്പോവരാം
ഇത് ചാരു ദച്ചുവിന്റെ കുട്ടികാലം മുതലുള്ള കൂട്ട്.

നിർമല :  ചാരു നിനക്ക് ദോശ എടുക്കട്ടേ....

ചാരു :  വേണ്ട ആന്റി ഇപ്പോ കഴിച്ചേള്ളൂ...

ദച്ചു : ചാരു വാടി പോവാം. ഒക്കെ ബായ് അമ്മ ബായ് അച്ഛാ...
ഇരുവര്കും ഓരോ ഉമ്മ കൊടുത്ത് ദച്ചു ഇറങ്ങി.

ദച്ചുവിന്റെ സ്കൂട്ടിയിൽ അവർ മാളിലേക്ക് പുറപ്പെട്ടു.

ഡീ.... സത്യം പറ എന്തിനാ ഇപ്പോ മാളിൽ പോകുന്നെ.... ദച്ചു ചോദിച്ചു..

ചാരു : ദച്ചു...

ദച്ചു :  മ്മ്

ചാരു : അതില്ലേ....

ദച്ചു :  നീ  പറയുന്നുണ്ടോ.

ചാരു :  ശക്തി വരാം എന്ന് പറഞ്ഞിട്ടുണ്ട്. പ്ലീസ് ഡീ പിണങ്ങല്ലേ...

🕊️ജീവനെ നിന്റെ മൗനം🦚Where stories live. Discover now