ഓഫീസിൽ എല്ലാവരും ഓരോ ഭാഗത്ത് ആയി കൂടി നിന്ന് ഭയങ്കര discussion ആണ്.എന്നെ കണ്ടതും എല്ലാരും സീറ്റിലേക്ക് ഓടി.ഞാൻ ആനന്ദ് uncle ൻ്റെ റൂമിലേക്ക് കയറിയപ്പോൾ uncle tension അടിച്ച് തെക്കും വടക്കും നടക്കുന്നു.
"Uncle"
"ആ നീ എത്തിയോ..
"എന്താ ഇത്ര urgent"
"നീ സാവധാനം ഇതൊക്കെ ഒന്ന് നോക്ക്.നീ ടെൻഷൻ ആവരുത്,എല്ലാത്തിനും ഒരു solution ഉണ്ടാകും..."
അതും പറഞ്ഞ് uncle വല്ലാത്ത പേടിയോടെ laptop എൻ്റെ നേരെ നീട്ടി.അത് കണ്ടതും ഒരു question markഓടെ ഞാൻ uncle നെ നോക്കി.
"ഇതൊക്കെ എങ്ങനെ..??!!"
"എനിക്ക് അറിയില്ല rohan ..2 days ആയി,നിന്നെ അങ്ങോട്ട് വിളിച്ച് പറഞ്ഞ് ടെൻഷൻ ആകണ്ട..വന്നിട്ട് പറയാം എന്ന് കരുതി."
എൻ്റെ കമ്പനിയുടെ profit എല്ലാം decrease ആയി.വന്ന് കിടക്കുന്ന projects എല്ലാം reject ചെയ്തിരിക്കുന്നു. കഴിയാറായ projects എല്ലാം block ആയി കിടക്കുന്നു.
എല്ലാം കൂടെ കണ്ട് എൻ്റെ തല പെരുക്കാൻ തുടങ്ങി. Laptop ടേബിളിൽ വെച്ച് ഞാൻ ചെയറിൽ ഇരുന്നു.
"എന്നാലും 2 മാസം ഞാൻ ഇവിടുന്ന് മാറി നിന്നപ്പോഴേകും ഇവിടെ എന്തൊക്കെയാ സംഭവിക്കുന്നേ.ഇതൊക്കെ എങ്ങനെ....projects ഒക്കെ എങ്ങനെ decline ആയി."
"2,3 ദിവസം ആയി,2 കമ്പനിയിൽ നിന്ന് അവരുടെ investment cash തിരികെ വേണം എന്ന് പറഞ്ഞ് call വന്നപ്പോ ആണ് ഞാൻ ഇതെല്ലാം check ചെയ്യുന്നത്.projectsൻ്റെ കാര്യങ്ങളൊക്കെ നീ തന്നെയല്ലേ നോക്കാറുള്ളത്..അത് കൊണ്ട് ഞാൻ ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്ന്..പെട്ടെന്ന് ഇതൊക്കെ കണ്ടപ്പോൾ ...
"എന്നാലും പെട്ടെന്ന് ഇങ്ങനെ ഒക്കെ സംഭവിക്കാൻ..uncle where's റൂബി?.അവള് എന്നോട് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.ആദ്യം അവള് ഇതൊക്കെ അറിയില്ലേ..എല്ലാം നോക്കാൻ ഞാൻ അവളെ അല്ലേ ആക്കിയത്."
"അവള് sick leavൽ ആണ്.3 ദിവസം ആയി വന്നിട്ട്.പിന്നെ നീ ചാടിക്കേറി ഒന്നും ചെയ്യില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം .നീ ക്ഷമയോടെ കേൾക്കണം.സത്യാവസ്ഥ എന്താ എന്ന് അറിഞ്ഞിട്ട് നമുക്ക് ബാക്കി നോക്കാം.നീ പോവുന്നതിൻ്റെ 2 ആഴ്ച മുന്നേ ഇവിടെ join ചെയ്ത കുട്ടി ഇല്ലെ.."
"ആര് അവളോ ..haya"
"അതെ"
"അവൾക് എന്താ..!!"
"അവളുടെ സിസ്റ്റ്ത്തിൽ(system) നിന്നാണ് നമ്മുടെ projects എല്ലാം cancel ചെയ്യാനുള്ള mail send ചെയ്തിരിക്കുന്നത്.
"Whattt!!!??"
"അതെ ..അവളുടെ laptopൽ ഇപ്പൊ അത് കാണുന്നില്ല,ഞാൻ ഇന്നലെ നോക്കിയിരുന്നു.നീ ഇതിൽ നോക്ക്..4 ദിവസം മുന്നേ ആണ് അയച്ചിരിക്കുന്നത്.അവളുടെ ലാപ്ടോപ്പിൽ അത് delete ചെയ്തിട്ടുണ്ട്..but ഇതിൽ നിന്ന് delete ആയിട്ടില്ല."
"എന്നാലും അവൾ എന്തിന് ഇങ്ങനെയൊക്കെ...ഞാൻ ആരാന്ന് അവൾക് ശെരിക്കും അറിയില്ല.അവളെ ഇന്ന് ഞാൻ.."
''നീ ഇവിടെ ഇരിക്ക്.. ഒന്ന് സമാധനിക്ക്..അവള് ആണെന്ന് നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല..''
"ഉറപ്പ് പറയാതെ പിന്നെ അവളുടെ systemതിൻ്റെ പാസ്‌വേഡ് എല്ലാം അവൾക് അല്ലാതെ വേറെ ആർകേലും അറിയോ.. വേറെ ആരെങ്കിലും വന്ന് അവള്ടെ ലാപ് ടോപ്പിൽ നിന്ന് mail send ചെയ്യോ..
"അതും ശെരി ആണ്..എന്നാലും ആ കുട്ടി ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല."
"പിന്നെ നമ്മൾ ഇപ്പൊ എന്ത് ചെയ്യും.profit എല്ലാം പോയി.ഇൻവെസ്റ്റ് ചെയ്തവർകൊക്കെ എവിടുന്ന് ക്യാഷ് എടുത്ത് കൊടുക്കും.എനിക്ക് ആലോചിച്ചിട്ട് തല കറങ്ങുന്നു."
ഞാൻ എഴുന്നേറ്റ് എൻ്റെ റൂമിലെക്ക് പോവുമ്പോ അവളുണ്ട് അവളുടെ സീറ്റിൽ ഫോണും നോക്കി ഇരിക്കുന്നു.അവളെ കണ്ടപ്പോ എനിക്ക് സത്യം പറഞ്ഞ പിടിച്ച് 2 എണ്ണം പൊട്ടിക്കാനാ തോന്നിയത്,എൻ്റെ കൈ തരിച്ച് വന്നു...but അവള് ഇങ്ങനെ ഒക്കെ ചേയ്യോ എന്ന് എനിക്കും dout ഉണ്ട്,uncle പറഞ്ഞതും എനിക്ക് ഓർമ വന്നു.
എന്താ ചെയ്യണ്ടേ എന്ന് എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല ആകെ പെട്ട അവസ്ഥ.ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ.ഇങ്ങനെ ആണേൽ കമ്പനി പൂട്ടേണ്ടി വരും.പെട്ടെന്ന് ആനന്ദ് uncle വന്ന് ഡോറിൽ മുട്ടി അകത്തേക്ക് വന്നു.
"Rohan.. കാര്യങ്ങൾ നമ്മുടെ കയ്യിൽ നിൽകും എന്ന് തോന്നുന്നില്ല..എല്ലാവരും അറിയാൻ തുടങ്ങിയിട്ടുണ്ട്.ഇപ്പോഴും 2 investers വിളിച്ചിരുന്നു.കുറച്ച് weired ആണ് കര്യങ്ങൾ ഒക്കെ.
നമുക്ക് ഒരു സ്റ്റാഫ് മീറ്റിങ് വെച്ചാലോ"
"Ok..uncle പോയി എല്ലാവരോടും conference ഹാളിലേക്ക് ഇരിക്കാൻ പറയൂ..ഞാൻ വരാം.
ഞാൻ റൂബിയെ വിളിച്ചു..but അവളുടെ നമ്പർ valid അല്ല എന്നൊക്കെ പറഞ്ഞു..റേഞ്ച് problem ആയിരിക്കും എന്ന് കരുതി ഞാൻ പിന്നെ വിളിച്ചില്ല.കര്യങ്ങൾ ഒറ്റക്ക് deal ചെയ്യാൻ പറ്റുന്നില്ല...
Haya's pov:-
തട്ടിയും മുട്ടിയും ഞാൻ എൻ്റെ job തുടങ്ങീട്ട് 2 മാസം കഴിഞ്ഞു.2 പ്രാവശ്യം salary കിട്ടി.വീട്ടിൽ എൻ്റെ salary കൊണ്ട് പ്രത്യേകിച്ച് ആവശ്യം ഒന്നും ഇല്ലാത്തത് കൊണ്ട് ഫുഡ് അടിച്ചും ഡ്രസ്സ് വാങ്ങിയും കറങ്ങാൻ പോയും ഞാൻ അത് ഒക്കെ തീർത്തു.കുറച്ച് save ചെയ്ത് വെച്ചിട്ടുണ്ട്...
ആ കാലമാടൻ പോയിട്ട് 2 മാസം ആയി.ഞാൻ കരുതി പോയിട്ട് പെട്ടെന്ന് വരും എന്ന്. ഇനി അങ്ങേര് പെണ്ണും കെട്ടി അവിടെ settle ആയോ!
Sir ഇല്ലാതോണ്ട് എനിക്ക് ഇപ്പൊ വഴക്ക് കേൾക്കാറില്ല😁..but വഴക്കിൻ്റെ സ്ഥാനത്ത് ഇപ്പൊ ആ റൂബിയുടെ ജാഡ കാണണം.അത് കാണുമ്പോ വിചാരിക്കും sirൻറ വഴക്ക് ആണ് നല്ലത് എന്ന്.
ഇന്ന് പൂജ ലീവ് ആണ്, ഏതോ relativൻറ marriage.ഇന്ന് റൂബിയും വന്നിട്ടില്ല. അവള് 2,3 ദിവസായി വന്നിട്ട്.so ഇന്ന് പ്രത്യേകിച്ച് പണി ഒന്നും ഇല്ല.ananth sir ഒന്ന് വന്നു നോക്കി പോയി .എന്ത് കൊണ്ടും ഇന്ന് ഒരു bored day ആണ്. ഉച്ച കഴിഞ്ഞ് ഞാൻ അങ്ങനെ ബോർ അടിച്ച് ഫോണും തോണ്ടി ഇരിക്കുമ്പോൾ അതാ നമ്മടെ മൊതലാളി വരുന്നു മോന്ത കണ്ടാൽ അറിയാം കലിപ്പ് ആണെന്ന്.ഇയാൾക്ക് കലിപ്പ് ഇല്ലാത്ത ഏതേലും ദിവസം ഉണ്ടോ...അപ്പൊ അതാ കാലമാടൻ എന്നെ വല്ലാത്ത ദേഷ്യത്തോടെ തുറിച്ച് നോക്കിയിട്ട് റൂമിലേക്ക് കയറി പോയി.
ഇങ്ങനെ നോക്കാൻ ഞാൻ എന്ത് ചെയ്തിട്ടാണ്,ഇവൻ ഇപ്പൊ ഇങ്ങോട്ട് കയറി വന്നത് അല്ലേ ഉള്ളൂ.!! ഞാൻ തെറ്റായി ഒന്നും ചെയ്തതും ഇല്ല..ooh ഇനി ഫോൺ നോക്കിയത് കൊണ്ടായിരിക്കും.
കുറച്ച് കഴിഞ്ഞ് ആനന്ദ് sir എല്ലാവരോടും conference ഹാളിലേക്ക് വരാൻ പറഞ്ഞു.
അവിടെ വെച്ച് sir പറഞ്ഞത് എല്ലാം കേട്ട് എല്ലാവരും തരിച്ചു ഇരുന്നു....projects ഒക്കെ decline ആയെന്നോ,എന്തൊക്കെയോ പറഞ്ഞു.എനിക്ക് നല്ലോണം ഒന്നും മനസിലായില്ല.
എന്തെങ്കിലും ആവുന്നത് വരെ ഓഫീസ് close ചെയ്ത് ഇടും എന്നൊക്കെ പറയുന്നു...അപ്പൊ ജോലി,salary..!
ആനന്ദ് sir ഇതൊക്കെ പറയുമ്പോ ആ കാലമാടൻ എന്നെ തന്നെ തുറിച്ച് നോക്കിക്കൊണ്ട് ഇരിക്കുന്നു.
ഇയാൾക്ക് ഇത് എന്താ..അങ്ങേരുടെ നോട്ടം കണ്ടാൽ വിചാരിക്കും കമ്പനി ഇങ്ങനെ ഒക്കെ ആവാൻ ഉള്ള കാരണം ഞാൻ ആണ് എന്ന് ,അല്ല പിന്നെ ...അല്ലാതെ പിന്നെ ഇയാള് എന്തിനാ ഇങ്ങനെ എന്നെ നോക്കുന്നെ,
ഇനി എൻ്റെ മുഖത്ത് വല്ലതും ഉണ്ടോ ...ഞാൻ ആരും കാണാതെ മെല്ലെ ഫോൺ എടുത്ത് cam ഓണാക്കി നോക്കി..ഒന്നും ഇല്ല.. അവന് വട്ട് തന്നെ..
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പിറുപിറുകുന്നുണ്ട്..ഞാൻ ഒന്നും പറയാൻ ആരും ഇല്ലാതെ ഇങ്ങനെ ഇരിക്കുന്നു.അപ്പൊ sir എല്ലാവരോടും പോവാൻ പറഞ്ഞു.അപ്പൊ നിത്യ എൻ്റെ അടുത്തേക്ക് വന്നു.
"Hey.. എന്താ plan ഇവര് company re-open ചെയ്യുന്നതും നോക്കി wait ചെയ്യാണോ..അതോ വേറെ job നോക്കുന്നുണ്ടോ ..?"
"ഞാൻ അങ്ങനെ ഒന്നും..."
"Haya..come to my cabin.വരുമ്പോ ആനന്ദ് sirൻ്റെ റൂമിൽ എൻ്റെ laptop ഉണ്ട് .. അതും കൂടെ എടുത്തേക്ക്"
ഞാൻ നിത്യയുടെ അടുത്ത് മുഴുവൻ പറയുന്നതിന് മുന്നേ കാലമാടൻ വന്ന് വിളിച്ചു.
laptop ഒക്കെ എടുത്ത് ചെല്ലാൻ ഞാൻ ഇയാളുടെ pa ഒന്നും അല്ലല്ലോ.എന്ത് പറഞ്ഞാലും അങ്ങോട്ട് ആരും ഒന്നും പറയില്ലല്ലോ എന്ന അഹങ്കാരം ആണ് ഇയാൾക്ക്...
Vote and comment pleasee