Part 39
ഇത് സത്രം ഒന്നും അല്ല നിങ്ങള്ക്ക് വന്നു തോന്നിയത് പറയാൻ , ചോദിക്കുംബോ എടുത്തു തരാൻ പട്ടിയും പൂച്ചയും ഒന്നും അല്ല ഈ തറവാട്ടിലെ കുഞ്ഞുങ്ങൾ..അതിഥി യുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ഗൗരി അരിശത്തോടെ പറഞ്ഞു..
നിങ്ങള് എത്ര കണ്ട് ക്ഷോഭിച്ചാലും സത്യം അത് ഇല്ലാതെ ആകുന്നില്ല.. ഡെറിക് മോനും ഡോണ മോളും ഞങളുടെ തറവാട്ടിൽ വളരേണ്ട കുഞ്ഞുങ്ങള ... അന്തൻ പറഞ്ഞു.
ഇയാള് ഇത് എന്താ ഈ പറയുന്നത് വളരേണ്ട കുഞ്ഞുങ്ങളോ അപ്പൊ ചേട്ടായി ഇത് വരെ വളർന്നില്ലെ ബാല വിവാഹം ആണോ എല്ലാരും കൂടി നടത്തിയത് കിയാര ആരും കേൾക്കാതെ പതിയെ റീമ യുടെയും സോഫി യുടെ യും ചെവിയിൽ പറഞ്ഞു.
അറിയില്ലെടി..ഇനി ജയിലിൽ കിടക്കേണ്ടി വരുമോ..സോഫി നെഞ്ചത്ത് കൈ വച്ചു.
നിങ്ങൾക്ക് കേൾക്കുമ്പോ വിഷമം കാണും പക്ഷേ ഞങളുടെ അവസ്ഥ കൂടി മനസ്സിൽ ആക്കണം..നിങ്ങൾക്ക് ബുദ്ധി മുട്ട് ആണെങ്കിൽ മോനോട് ഞാൻ സംസാരിക്കാം.. ഗായത്രി ദേവി അഹങ്കാരത്തോടെ പറഞ്ഞു.
അടിപൊളി ചെന്ന് കേറി കൊട് ..അങ്ങേര് പൊറോട്ട വലിച്ച് കീറുന്നത് പോലെ കീറും.. അല്ലേ അച്ഛ ഭവിൻ അടുത്ത് നിന്ന ഇന്ദ്രനെ തോണ്ടി പറഞ്ഞു.
മിണ്ടാതെ ഇരിക്കെടാ ... ഇന്ദ്രൻ അവനെ നോക്കി കണ്ണുരുട്ടി.
ഇതേ സമയം ഡെറിക് അല്ലി യുടെ കൈയ്യും പിടിച്ച് സ്റ്റെപ് ഇറങ്ങി വന്നു..
ദാ ചേട്ടായി വന്നല്ലോ ... ഭവിൻ വിളിച്ചു പറഞ്ഞു.
വന്നവരുടെ ഒക്കെ ശ്രദ്ധ സ്റ്റെപ്പ് ഇറങ്ങി വരുന്ന ഡെറിക്കിൽ ആയി..
റീമ ഗായത്രി ദേവി യുടെ അടുത്തേക്ക് വന്നു..കിട്ടുന്നത് കൈയ്യോടെ മേടിച്ചോ അമ്മൂമ്മെ.. എല്ലെങ്കിലും ബാക്കി വെച്ച ഭാഗ്യം.. ഹാപ്പി ഡെത്ത് ഡെ അമ്മൂമ്മേ... റീമ കണ്ണുനീർ തട്ടി കളഞ്ഞു കൊണ്ട് പോയി..
മോനേ.. ഡെറിക് ൻ്റെ അടുത്തേക്ക് അവർ വന്നു.
ഡെറിക് അവരെ സൂക്ഷിച്ച് നോക്കി.
ഡെറിക് ൻ്റെ കൈയ്യിൽ പിടിച്ച അല്ലി യെ തട്ടി മാറ്റി അവർ അവനെ കെട്ടി പിടിച്ചതും.. ഡെറിക് അവരെ ഊക്കോടെ തളളി മാറ്റി.. അല്ലി യെ ചേർത്തു പിടിച്ചു.
അല്ലി അവരെ ഇവർ ഏത് ആണെന്ന ഭാവത്തിൽ നോക്കി നിന്നു.
അയ്യോ...അവർ പുറകോട്ട് വേച്ച് പോയി.
മാളിയേക്കൽ ഉളളവർ അവരുടെ പ്രവർത്തി കണ്ട് ദേഷ്യത്തോടെ അവരെ നോക്കി.
മോനേ ഞാൻ നിൻ്റെ മുത്തശ്ശിയ..നിൻ്റെ അമ്മ സുഭദ്ര യുടെ അമ്മ ഇത് നിൻ്റെ ചെറിയച്ചൻ മാര..അവർ അവനെ പ്രതീക്ഷ യോടെ നോക്കി..
അതിഥി ജിത്തു വിൻ്റെ നെഞ്ചില് മുഖം അമർത്തി കരഞ്ഞു..മകനെ നഷ്ടം ആകും എന്ന് ഭയന്നു തുടങ്ങി ആ അമ്മ മനസ്സ്..
അമ്മ ...ഏത് അമ്മ...
എൻ്റെ അമ്മ ഈ നിൽക്കുന്ന അതിഥി ആണ്...ഈ പറയുന്ന നിങ്ങളെ ആരെയും എനിക്ക് അറിയില്ല..എൻ്റെ വീട്ടിൽ വന്നു എൻ്റെ കൊച്ചിനെ തട്ടി മാറ്റാൻ ആരാണ് നിങ്ങൾക്ക് അനുവാദം തന്നത്..അവൻ്റെ മുഖം വലിഞ്ഞു മുറുകി.
അല്ലി യുടെ ചെകുത്താൻ ഓൺ ആയി...സോഫി വിസിൽ അടിച്ചു..
നയന അത് കണ്ട് അവളുടെ കൈക്ക് തട്ടി..
മോനേ ഞാൻ പറയുന്നത് നി ...
Enough... അവൻ കൈ ഉയർത്തി തടഞ്ഞു.
നിങ്ങള് പറയാൻ പോകുന്നത് എന്ത് ആണെന്ന് എനിക്ക് അറിയാം..സോ എനിക്ക് വീണ്ടും കേൾക്കണം എന്ന് ഇല്ല..
ഇത് ആണ് എൻ്റെ വീട് അതിഥി യും ദേവ് ജിത്തും ആണ് എൻ്റെയും എൻ്റെ അനിയത്തിയുടെ യും parents.. ഇവിടെ ഉളളവർ ആണ് ഞങളുടെ ബന്ധുക്കൾ..പുതിയ ബന്ധം പറഞ്ഞ് ആരും ഇങ്ങോട്ടേക്കു വരണ്ട...
അമ്മ ഫുഡ് എടുക്ക് ഓഫീസിൽ എത്താൻ ലേറ്റ് ആയി..
ഡെറിക് ൻ്റെ പെരുമാറ്റം എല്ലാവരിലും ആശ്വാസം വരുത്തി..അവൻ ഈ കുടുംബത്തിലെ അല്ല എന്ന് അറിയുമ്പോൾ അവൻ തങ്ങളെ വിട്ട് പോകും എന്ന് കരുതിയവർക്ക് അവൻ്റെ പെരുമാറ്റം ആശ്വാസം നൽകി.
അൻഷി ജിത്തുവിൻ്റെ തോളിൽ പിടിച്ചു.
നമ്മുടെ മോൻ പറഞ്ഞത് കേട്ടില്ലേ അമ്മു അവന് കഴിക്കാൻ എടുത്തു കൊടുക്ക്..ജിത്തു ചിരിയോടെ അതിഥി യെ തട്ടി കൊണ്ട് പറഞ്ഞു.
ഏഹ് ...എൻ്റെ...മോൻ.... ജിത്തേട്ട..
നിൻ്റെ മോൻ ഇവിടെ തന്നെ ഉണ്ട്..നി കേട്ടില്ലേ അവൻ പറഞ്ഞത്...അവന് കഴിക്കാൻ കൊടുക്ക്..
ഞാൻ..ഇപ്പൊ കൊടുക്കാം...ഇപ്പൊ കൊടുക്കാം .അതിഥി കണ്ണുകൾ തുടച്ചു കൊണ്ട് കിച്ചണിലേക്ക് പോയി.
വന്നവര് ആരൊക്കെ ആണെന്ന് പരിചയ പ്പെടാം....
വള്ളിയാം കുന്ന് എന്ന കൊച്ചു ഗ്രാമം അവിടുത്തെ പേര് കേട്ട തറവാട് ആണ് വെള്ളോട്ട് മന.. പണ്ടത്തെ ജന്മി സമ്പ്രദായത്തിൽ നിന്നും പുറത്ത് വരാതെ ഇപ്പോഴും തങ്ങൾ ജന്മികൾ ആണെന്ന ഭാവത്തിൽ കഴിയുന്നവർ ..
അവിടുത്തെ കാരണവർ ആയ കൃഷ്ണൻ മേനോനും ഭാര്യ ഗായത്രി ദേവി ക്കും മൂന്ന് മക്കൾ മൂത്തത് സുഭദ്ര, രണ്ടാമത്തേത് അനന്തൻ, മൂന്നാമത്തെ ഹരൻ..
സുഭദ്ര കോളേജിൽ പഠിക്കുമ്പോൾ സീനിയർ ആയിരുന്ന അഗസ്റ്റിനെ പ്രണയിച്ചു..പ്രണയം വീട്ടുകാർ അറിഞ്ഞ് എതിർപ്പ് ഉയർന്നതോടെ അഗസ്റ്റിൻ്റെ കൂടെ ഒളിച്ച് ഓടി..
പിന്നീട് ഒരിക്കൽ പോലും അവർ നാട്ടിലേക്ക് വന്നില്ല..
ഇവർക്ക് രണ്ട് മക്കൾ മൂത്തത് ഡെറിക് രണ്ടാമത്തേത് ഡോണ..
അനന്തൻ ഭാര്യ ഭാഗ്യ ഇവർക്ക് ഒരു മകൾ ചിന്മയ എന്ന മയി
ഹരൻ ഭാര്യ സുജ ഇവർക്ക് രണ്ട് മക്കൾ മൂത്തത് അവ്യുക്ത് രണ്ടാമത്തേത് ധരണി..
ഡെറിക് അല്ലി യും ആയി ഇരുന്നു..
അതിഥി അവന് കഴിക്കാൻ എടുത്തു കൊടുത്തു..
ചൂട് പാലപ്പവും ഫിഷ് മോളി യും കണ്ട് അല്ലി യുടെ വായിൽ കപ്പൽ ഓടി..
അല്ലി കറി വിരൽ കൊണ്ട് കറിയിൽ തൊട്ട് നാവില് വച്ചു.
മം...എന്താ രുചി..എൻ്റെ അമ്മു അമ്മ സൂപ്പറ..
ഡെറിക് അപ്പോഴേക്കും അപ്പം മുറിച്ച് കറിയിൽ മുക്കി അവളുടെ വായിൽ വെച്ചു..
ഭാഗ്യ ക്ക് ഇത് കണ്ട് അസൂയ തോന്നി.
എന്ത് സ്നേഹം ആണ് അവന് ആ പെണ്ണിനോട്..
കൊച്ച് കുഞ്ഞിനെ പോലെ അല്ലേ അവൻ അവളെ നോക്കുന്നത്..
അവളുടെ സ്ഥാനത്ത് എൻ്റെ മയി മോള് വന്നാല്...ഭാഗ്യ മയി യെ നോക്കി..
ഫോണിൽ നോക്കി നിൽക്കുക ആയിരുന്നു മയി..
അസത്തു ഏത് നേരവും ഇതിൽ നോക്കി ഇരുപ്പ.. ഉള്ള നേരത്തിന് ഇവിടെ ഉള്ളവരുടെ ഇഷ്ടം നേടി എടുക്കാൻ ഉള്ളതിന് .
ഭാഗ്യെ നി തന്നെ ഇറങ്ങണം ഇല്ലെങ്കിൽ നിൻ്റെ മോളുടെ ഭാവി വെള്ളത്തിൽ വരച്ച ലൈൻ പോലെ ആകും..
അവർ ഒന്ന് ആലോചിച്ച ശേഷം മുഖത്ത് ദയനീയ ഭാവം വരുത്തി ജിത്തു വിൻ്റെ അടുത്തേക്ക് വന്നു..
അമ്മക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുക ...ഒരു വീട്ടിൽ കയറി വന്നു ഇങ്ങനെ ഒന്നും പെരുമാറാൻ പാടില്ലായിരുന്നു.
ഭാഗ്യെ ഗായത്രി ദേവി ദേഷ്യത്തോടെ വിളിച്ചു.
അമ്മ ഒന്ന് മിണ്ടാതെ ഇരിക്ക് അമ്മ എന്ത് പറഞ്ഞാലും തിരുവായ്ക്ക് എതിർ വാ ഇല്ലാതെ അനുസരിക്കാൻ ഇത് അമ്മയുടെ തറവാട് അല്ല..
വന്നവര് എല്ലാവരും അവരുടെ സംസാരം കേട്ട് അന്തിച്ചു നിന്നു..
ഇന്നേവരെ അമ്മയെ എതിർത്ത് സംസാരിക്കാത്തവൾ ആണ്...
ചിന്മയ യും ഫോണിൽ നിന്ന് മുഖം ഉയർത്തി അമ്മയെ നോക്കി..
അമ്മ പഴയ ആള് അല്ലേ പഴയ മാടമ്പിത്തരം അമ്മയില് നിന്നു വിട്ട് പോയിട്ട് ഇല്ല നിങ്ങള് ക്ഷമിക്കണം..
ഡെറിക് മോനേ ഞങളുടെ ഒപ്പം കുറച്ച് ദിവസത്തേക്ക് എങ്കിലും വിടണം അപേക്ഷ ആണ്..
മോൻ്റെ അമ്മ സുഭദ്ര ആയിരുന്നു തറവാട്ടിലെ മൂത്ത സന്തതി..ഞങളുടെ പാരമ്പര്യം അനുസരിച്ച് തറവാട്ടിലെ മൂത്ത സന്തതി വതറവാട്ട് വക ക്ഷേത്രത്തിലെ ഉത്സവം മുന്നിട്ട് നടത്തണം..ഉത്സവ ദിവസം തറവാട്ടിലെ അറയിൽ നിന്നും ദേവിയുടെ തിരുവാഭരണം എടുത്തു ദേവിക്ക് ചാർത്താൻ തിരു നടയിൽ വേക്കേണ്ടതും മൂത്ത ആൾ ആണ്..സുഭദ്ര ഇല്ലാത്തത് കൊണ്ട് ആ കർമ്മം ചെയ്യേണ്ടത് ഡെറിക് മോൻ ആണെന്ന് ആണ് പ്രശ്നത്തിൽ കണ്ടത്...സുഭദ്ര പോയതോടെ ഉത്സവം മുടങ്ങി...അതിൻ്റെ അനിഷ്ടങ്ങൾ തറവാട്ടിൽ കണ്ട് തുടങ്ങി .. ബിസിനസ് ഒക്കെ നഷ്ടത്തിൽ ആവുന്ന മട്ട..ഞങളെ കൈ ഒഴിയരുത്.. ഭാഗ്യ കൈ കൂപ്പി നിന്നു..
നിങ്ങള് പറയുന്നത് ഒക്കെ നേര് ആയിരിക്കും പക്ഷേ ഇത്രയും കാലം എവിടെ ആയിരുന്നു..സുഭദ്ര മരിച്ചപ്പോ പോലും കണ്ടില്ല ഞാൻ ആരെയും.
ഉത്തരം ഇല്ലാതെ ഭാഗ്യ തല താഴ്ത്തി നിന്നു..
ഡെറിക് കഴിച്ച് കഴിഞ്ഞ് കൈ കഴുകി പോകാൻ ആയി ഇറങ്ങി..
അല്ലി യുടെ നെറ്റിയിൽ ചുംബിച്ചു..അവൻ പതിയെ കവിളിൽ തലോടി...
അല്ലി അവൻ്റെ പിന്നാലെ പോയി..
അവൻ കാറിൽ പോകുന്നതും നോക്കി അവള് നിന്നു..
തുടരും.....