ദേവികാരുദ്രം ഭാഗം 4

920 5 1
                                    

" എട്ടത്തി നമുക്ക് ഒന്ന് ചെസ്സ് കളിച്ചാലോ "....രുദ്രൻ ചോദിച്ചു

" ഒന്നുപോയെ രുദ്രാ എനിക്ക് ഇവിടെ പിടിപ്പത് പണിയുണ്ട് ".....ദേവിക പറഞ്ഞു

" അങ്ങനെ പറയല്ലേ നമുക്ക് ഒരു ഗെയിം കളിച്ചിട്ട് പോകാം "

" ഈ ചെറുക്കനെ കൊണ്ട് തോറ്റു, ശരി എന്നാൽ നി ടേബിൾ നിരത്ത് ".....അവൾ പറഞ്ഞു

രുദ്രൻ അതുകേട്ടതും വേഗം തന്നെ ടേബിൾ സെറ്റ് ചെയ്തു

" എട്ടത്തി ഒരു ഗെയിമാകുമ്പോൾ എന്തെങ്കിലും ഒരു പന്തയം വേണ്ടേ "

" ഓ ഇനി അതും വേണോ എന്നാൽ നി നിബന്ധന പറഞ്ഞോ "

" ഈ കളിയിൽ ജയിക്കുന്ന ആൾ തോൽക്കുന്ന ആളുടെ അടിമയായി രണ്ടുദിവസം മുഴുവൻ ഇരിക്കണം, ജയിച്ചയാൾ പറയുന്നതെന്തും തോറ്റയാൾ അനുസരിക്കണം "

അവന്റെ നിബന്ധന കേട്ടതും ദേവിക ഒന്ന് ചിരിച്ചു

" എന്താ ചിരിക്കണെ ".....അവൻ ചോദിച്ചു

" ഇതുവേണൊ രുദ്രാ, നിനക്കറിയാലോ ചെസ്സ് കളിയിൽ ആരും എന്നെ ഇതുവരെ തോൽപ്പിച്ചിട്ടില്ല "

" അത് നമുക്ക് നോക്കാം പക്ഷേ പന്തയത്തിന് തയ്യാറാണോ അതു പറ "

" ഞാൻ തയ്യാറാണ് "....അവൾ പറഞ്ഞു

" അങ്ങനെയെങ്കിൽ തോറ്റാലും ജയിച്ചാലും ഈ പന്തയത്തിൽ നിന്ന് പിന്മാറില്ലെന്ന് എട്ടത്തി തന്റെ താലിയിൽ തൊട്ട് സത്യം ചെയ്യ് "

" അതുവേണോ രുദ്രാ, "

" വേണം എങ്കിലേ എട്ടത്തി ഈ പന്തയത്തിൽ നിന്ന് പിന്മാറാതെയിരിക്കു "

" ശരി നിന്റെ ഇഷ്ടം പോലെയാകട്ടെ പക്ഷേ ഒരു കാര്യമുണ്ട്, ഈ കളി ഞാൻ ജയിച്ചു കഴിഞ്ഞാൽ  നിന്നെകൊണ്ട് ഞാൻ ഈ വീട് മൊത്തം വൃത്തിയാക്കിക്കും "....അവൾ അങ്ങനെ പറഞ്ഞതിനുശേഷം അവൻ പറഞ്ഞപോലെ താലിയിൽ തൊട്ടു സത്യം ചെയ്തു

അവൻ ഒന്ന് ഗൂഡമായി ചിരിച്ചുകൊണ്ട് കളി ആരംഭിക്കാൻ തുടങ്ങി...ആദ്യം ഒക്കെ ദേവികയുടെ കരുക്കൾ വിജയം കണ്ടെങ്കിലും പിന്നീട് എല്ലാം പിഴച്ചു അവസാനം രുദ്രന്റെ നീക്കങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദേവിക തോറ്റു

You've reached the end of published parts.

⏰ Last updated: Dec 06, 2023 ⏰

Add this story to your Library to get notified about new parts!

ദേവികാരുദ്രംWhere stories live. Discover now