ഭാഗം 2

11 1 0
                                    

മോൾ പോയി തൊഴുതോ... കൗണ്ടറിൽ നല്ല തിരക്കുണ്ട്.... ഞാൻ പോയി വഴിപാട്  എഴുതിച്ചിട്ട് വരാം...

അമ്പലത്തിലേക്ക് കയറുന്നതിനിടയിൽ വഴിപാട്  കൗണ്ടറിലേക്ക് നോക്കി മയൂരി പറഞ്ഞു....

ശരിയാല്ലോ മായാമ്മേ... ഇന്ന് ഹോളിഡേ അല്ലേ അതാ ഇത്ര തിരക്ക്... ഒരു പണി ചെയ്യാം... മായമ്മ ആ വഴിപാടൊക്കെ പറഞ്ഞു താ... ഞാൻ പോയിട്ട്  എഴുതിച്ചിട്ട് വരാം....
ജാനി മയൂരിയോട് പറഞ്ഞു...

വേണ്ട.... നീ പോയി തൊഴുതോ ടാ... ഞാൻ പോയി എടുത്തിട്ട് വരാം...
മയൂരി അവളോട് നിർബന്ധപൂർവം പറഞ്ഞു....

അത് കുഴപ്പമില്ല മായാമ്മേ... ഞാൻ...
അവൾ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ജാനി യുടെ സ്കൂൾ മേറ്റിനെ കണ്ടു... അവൾ ആ കുട്ടിയുമായി സംസാരിക്കുന്നതിനിടയിൽ മയൂരി അവളോട്
പറഞ്ഞിട്ട് വഴിപാട് എഴുതിക്കാൻ പോയി....

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

അടുത്ത ഞായറാഴ്ചത്തേക്ക് ഒരു അർച്ചനയും  ഭാഗ്യസൂക്തവും ചെയ്യണം....
മയൂരി കൗണ്ടറിൽ ഇരിക്കുന്നയാളോട് പറഞ്ഞു....

മ്മ്.... പേരും നാളും പറഞ്ഞോളൂ...
കൗണ്ടറിൽ ഇരിക്കുന്ന ആൾ പറഞ്ഞു...

മഹാദേവൻ... തിരുവാതിര നക്ഷത്രം...
മയൂരി പറഞ്ഞു...
ഭൂതകാലത്തിലെ മധുരതരമായ ഓർമയിൽ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു....

ഒരു ഭാഗ്യസൂക്തം കൂടി വേണം...
സിദ്ധാർത്ഥ് മഹാദേവൻ... പൂരം നക്ഷത്രം... ഈ പറഞ്ഞ രണ്ടും ഞായറാഴ്ച ചെയ്താൽ മതി
അവർ പറഞ്ഞു....
അതിനുശേഷം കുറച്ചു വഴിപാടുകളും കൂടി എഴുതി മുൻവിളക്കിനും പിൻവിളക്കിനുമുള്ള എണ്ണയും വാങ്ങി പണമടച്ച് മയൂരി ജാനിയ്ക്ക് അടുത്തേക്ക് നടന്നു....

ഏതൊരു സ്ത്രീയെയും പോലെ ഭഗവാന്റെ തിരുമുമ്പിൽ തന്റെ ഭർത്താവിന്റേയും മകന്റേയും ആയുസിനും ആരോഗ്യത്തിനും വേണ്ടി മനമുരുകി
പ്രാർത്ഥിച്ചു... ഒപ്പം സ്വന്തം മകളേക്കാൾ ഉപരി സ്നേഹിക്കുന്ന അവരുടെ ജാനിയ്ക്ക് വേണ്ടിയും... പലപ്പോഴും ഒറ്റപെടലിലേക്ക് തള്ളിവിടാതെ ഒരു കൊച്ചുകുട്ടിയെ പോലെ ശാഠ്യം പിടിച്ചും ഒരു മിനിറ്റ് വായടയ്ക്കാതെ കിലുകിലെ സംസാരിച്ച് നൊമ്പരങ്ങളെ വാത്സല്യത്തിലേക്കും സന്തോഷത്തിലേക്കും ഗതി മാറ്റി വിട്ടവൾ...

സാഗരസംഗമംWhere stories live. Discover now