ഇരുളാർന്ന ബാല്യത്തിന്നോര്മയിൽ
വെന്തുരുകി നിന്നുപോയ് ഞാനും ....
നൂലറ്റ ദാമ്പത്യബന്ധത്തിനിടയിൽ
ഞെരിഞ്ഞമ്മർന്നു പോയെൻ ബാല്യവും...വെറുപ്പിന്റെ തീനാളം ഖൽബിലായ് കൊരുത്തിടാൻ
ബന്ധത്തിൻ പേര് ചൊല്ലിയൊന്നായ് വന്നവരും....
കുരുന്നാം മനസ്സിന്റെ കോണിൽ തീർക്കാൻ
കോരിയൊഴിച്ചു വിഷമൂറും വാക്കിൻ മന്ത്രങ്ങളും....ഏകാന്തതയാൽ ക്ഷയിച്ചൊരാ മനസ്സിന്റെ കോണിൽ
നോവ് കാർന്നുതിന്നാ കാലത്തിൻ വിധിയും...
ശത്രുവായ് കണ്ടു ഞാൻ ജീവിതനൗകയിൽ
പരീക്ഷണങ്ങൾ നൽകിയ പാഠവും....കഴിഞ്ഞില്ലെനിക്ക് സ്നേഹത്തിൻ കരുതലേകാൻ
അനുജത്തിയാം ഉടപ്പിറന്നവൾക്കും...
തുനിഞ്ഞില്ല ഞാൻ ആശ്വസമേകാൻ
കുഞ്ഞിളം മനസ്സാൽ നോവിലുരുകുന്നവൾക്കും...ശാട്യം പിടിച്ചു സൃഷ്ടാവിനെ തന്നിൽ
വെല്ലുവിളിച്ചു പാപി തൻ മനവും...
മരണത്തെ മാടി വിളിച്ചു അരികിൽ
പാപമെന്നറിഞ്ഞു കൊണ്ടെൻ ബോധവും...കാലങ്ങൾ പിന്നിടവേ അറിഞ്ഞു ഞാനീ യാത്രയിൽ
നന്മയിൽ ഭവിക്കാൻ കാത്തിരിപ്പാണെൻ ഭാവിയും....
ജീവിതം നൽകിയ പാഠമത്രയും നാഥനിൽ
നിന്നുള്ളതാണാ വേർപിരിയലും....ആഗതമായി സ്നേഹിക്കാൻ മൂന്നുമ്മമാർ
പ്രകാശം പരത്തിയെന്നിൽ രണ്ടുപ്പമാരും...
ചേർത്തെന്നിൽ സഹോദരസാഹോദരിമാർ
ഹൃത്തിലറിഞ്ഞു ഞാൻ സ്നേഹത്തിൻ മധുര്യവും...ദുരിതമെന്ന് ഞാനെഴുതിയ ജീവിതപാതയിൽ
വിളക്കായ് തെളിഞ്ഞവളും...
സൗഹൃദത്തിന്റെ അലയൊലി തീർത്തെന്നിൽ
എൻ ഭർതൃ-സഹോദരിയാണിന്നവളും...ഇണങ്ങിയും പിണങ്ങിയും ഒഴുകുമീ ബന്ധത്തിൽ
അഴകു തീർക്കാനായ് വന്നവനും....
മൂല്യമേറും മഹറും ചാർത്തിയെന്നിൽ
പതിയായെന്നെ സ്വീകരിച്ചവനും...ജീവിതം നഷ്ടമായെന്ന് കരുതിയ നേരമിൽ
തണലായി തീർന്നെൻ ഉമ്മയിന്നും...
ഭർതൃ-മാതാവാമെന്റുമ്മയായ് എന്നിൽ
തണലായ് കാവലായുണ്ട് കൂടെയിന്നും...മനസ്സൊന്നു നോവാതെ ചേർത്ത് നിർത്താൻ
റബ്ബ് തന്നൊരു നിധിയാണെന്റുപ്പയും...
ഞങ്ങളിൽ വേർതിരിവില്ലാതെ ജീവിക്കാൻ
മാതൃക എൻ കുടുംബത്തിൻ ഒത്തൊരുമയും...വർഷിച്ചു അനുഗ്രമാം കരുതലെന്നിൽ
സമൂഹം ക്രൂരഭാവം നൽകിയ രണ്ടാനുമ്മയും...
നഷ്ടമായൊരാ ബാല്യത്തിൻ തലോടൽ
നോവിനാലിന്നും വാർഷിച്ചിടുന്നെൻ പൊന്നുപ്പയും....പെറ്റ വയറിന്റെ ദണ്ണമറിയാത്ത നാളിൽ
ക്രൂരത തീർത്തെന്റുമ്മയിൽ ഞാനന്നും...
കുത്തുവാക്കാൽ കോറിയിട്ടു ഞാനാ മനസ്സിൽ
എൻ ദുരിതജീവിതത്തിനുത്തരവാദി നീയെന്നും....വൈകി ഞാനുംപരീക്ഷണമെന്ന സത്യമറിയാൻ
കൂടിയെൻ പാപത്തിൻ കണക്കും...
മാപ്പ് നൽകും പൊന്നുമ്മ മനസ്സ് തൻ
ഹിദ്മത്തെടുത്തു സ്നേഹത്താൽ ഞാനവർക്കും....തീർത്തു സന്തുഷ്ടമാ ചുറ്റുപാടവരിൽ
കുറ്റബോധമാലെ ആശ്വാസം നൽകുന്നവർക്കും...
കൈ വരും സൗഭാഗ്യം നഷ്ടമാകുമായിരുന്നെന്നിൽ
മരണത്തെ സ്നേഹിച്ച നാളിവൾക്കും...വേർപ്പെട്ടുപോയൊര ദാമ്പത്യബന്ധത്തിൻ
കാരണം ഞാനിന്നു തിരയുകിലും...
കഴിയാതെ പോകുന്നു ഇന്നുമെന്നിൽ
കണ്ടെത്താൻ കഴിയാതെ പോകിലും...ഹമ്ദുകളേറെ ചൊല്ലുവാനുണ്ട് റബ്ബിൽ
പഠിക്കാനേറെ നൽകി സാഹചര്യങ്ങളും...
ദീനിലായ് വരണമിനിയും നേരിൽ
ജീവിക്കാൻ ഒരുക്കണം അനുഭവങ്ങളും...ഫസ്ന ഹാദിയ