💕സ്വപ്നക്കൂട് -1💕

191 27 84
                                    

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

കഴിഞ്ഞ് പോയ വർഷത്തെ ഒരുപിടി നല്ല ഓർമകളെ ചേർത്ത് പിടിച്ച് കൊണ്ട് മിഴിനിറയിച്ച ഓർമകളെ കാറ്റിൽ പറത്തിക്കൊണ്ട് നമ്മുക്ക് വന്നുചേർന്ന ഈ പുതുവർഷത്തെ ഒരുമിച്ച് വരവേൽക്കാം....

ഇനി നമ്മുക്ക് പതിയെ നമ്മുടെ സ്റ്റോറി തുടങ്ങിയാലോ....chal chal chalo...
_________________🦋__________________

താഴെ നിന്നും ഉള്ള കലപില സംസാരം കേട്ട് അവൻ ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ട്. അവന് ഒന്നാമത് ഈ ശബ്ദകോലാഹലങ്ങൾ തീരെ ഇഷ്ടം അല്ല.അവൻ വീട്ടിൽ ഉള്ളപ്പോ ആരും ഒന്ന് ഉറക്കെ സംസാരിക്കുക കൂടി ഇല്ല്യ.ആകെ കൂടി കിടന്നുറങ്ങാൻ കിട്ടുന്ന ഒരേ ഒരു സൺഡേ ആണ്. അതാണ് കുരുപ്പുകൾ എല്ലാം കൂടെ ഈ നശിപ്പിക്കുന്നത്. അതിന് എങ്ങനാ കുട്ടിപ്പട്ടാളത്തിന് ഇപ്പോ വാലു മുളച്ച് നടക്കുവല്ലെ ,നാക്കിന് ലൈസൻസ് ഇല്ലാത്ത ഒരുത്തി വെക്കേഷന് വന്നതോട് കൂടി എല്ലാത്തിനും 2 കൊമ്പ് മുളച്ചിട്ടൊണ്ട്.
പുതപ്പ് വലിച്ചു മൂടി കിടന്നുറങ്ങുന്ന അവന് അധിക നേരം ആ കിടപ്പ് തുടരാൻ കഴിഞ്ഞില്ല. നിർത്താതെ അടിച്ച ഫോൺ ടേബിളിൽ നിന്നും തപ്പി എടുത്തു സ്ക്രീനിലേക്ക് നോക്കി..

ഒഹ്....അടുത്തത്. ഉറക്കം നഷ്ടപ്പെ്ട്ടതിൻ്റെ ദേഷ്യത്തിൽ തെല്ലു നീരസത്തോടെ അവൻ ഫോൺ അറ്റൻഡ് ചെയ്തു ചെവിയിലേക് അടുപ്പിച്ചു.

എന്താടീ നിനക്ക് ഈ വെളുപ്പാൻ കാലത്ത് മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ

മറുവശത്ത് നിന്നും അവൻ്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ടതും അവളൊന്നു നെടുവീർപ്പിട്ടു.

എൻ്റെ പൊന്നു കെട്ടിയോനെ പിന്നെ ഞാൻ അല്ലാതെ ആരാ വെളുപ്പിന് നിന്നെ വിളിച്ചുണർത്താ.

അവൾടെ കൊഞ്ചി ഉള്ള സംസാരം കേട്ടപ്പോഴേ അവൾടെ ഇപ്പോ ഉള്ള ആ മുഖം എങ്ങനെ ആയിരിക്കും എന്ന് അവൻ ഊഹിച്ചു.

ഒരു yakiee '🤢' expression ഇട്ട് അവൻ ഫോണിലേക്ക് ഒന്നുകൂടെ നോക്കി

അല്ല നീ ഇപ്പോ എന്നെ വിളിച്ചുണർത്താൻ ആണോ ഇങ്ങോട്ട് വിളിച്ചേ

You've reached the end of published parts.

⏰ Last updated: Jan 01, 2024 ⏰

Add this story to your Library to get notified about new parts!

💕സ്വപ്നക്കൂട്💕Where stories live. Discover now